ഒറ്റപ്പാലം: വാണിയംകുളത്തെ പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നവീകരിച്ച എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ യൂണിറ്റും പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.കെ. ഉഷ മുഖ്യാതിഥിയായി.
ചടങ്ങിൽ മൗറീഷ്യസ് ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറും പി.കെ. ദാസ് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ചാൻസലറും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
പികെഡിഐഎംഎസ് ഡയറക്ടർ ഡോ. ആർ.സി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. സതീഷ് ജി. പ്രഭു, ഡിഎംഎസ് ഡോ. സത്യജിത്ത്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, തൃശൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്.എൽ. അഖിൽ, എമർജൻസി മെഡിസിൻ വിഭാഗം ഡോ. പി.ടി. അഹമ്മദ് ഷഹീം എന്നിവർ പ്രസംഗിച്ചു.